വിജയ് യേശുദാസ്, കലാഭവൻ ഷാജോൺ, കലാഭവൻ പ്രജോദ്, മീനാക്ഷി, സുധീർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ക്ലാസ്സ് – ബൈ എ സോൾജ്യർ’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്.
പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളെ സ്കൂൾ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലർ ഫാമിലി എന്റർടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്.
ഇരുപത്തിമൂന്ന് പ്രധാന കഥാപാത്രങ്ങളും നാനൂറിലധികം സ്കൂൾ വിദ്യാർത്ഥികളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അപ്പാനി ശരത്, ജെഫ് സാബു, സുധീർ സുകുമാരൻ, ഇർഫാൻ, ഹരീഷ് പേങ്ങൻ, വിഷ്ണു ദാസ്, ഹരി പത്തനാപുരം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ളാക്കാട്ടൂർ എം ജി എം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ സംവിധായികയായി മാറിയിരിക്കുകയാണ്. സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനിൽരാജാണ്.
ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു. സിനിമാട്ടോഗ്രാഫർ, എഡിറ്റർ – റക്സ്ൺ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുഹാസ് അശോകൻ. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടർപ്രമീള ദേവി എന്നിവരുടെ വരികൾക്ക് എസ് ആർ സൂരജ് സംഗീതം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക