മുടി കൊഴിച്ചില്‍ ഏവരുടെയും പ്രശ്നമാണ്. എന്നാൽ ഇതിന്റെ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. കാലാവസ്ഥാ വ്യതിയാനം, പോഷകങ്ങളില്ലായ്മ, മാനസിക സമ്മര്‍ദ്ദം – അഥവാ സ്ട്രെസ്, ഹോര്‍മോണ്‍ വ്യതിയാനം, ചില രോഗങ്ങള്‍, ചില മരുന്നുകള്‍ അങ്ങനെ പല കാരണങ്ങളും ഉണ്ടാകാം.
മുടി കൊഴിച്ചില്‍ പരിഹരിക്കാനും മുടി വളരാനും സഹായിക്കുന്നൊരു ഹെല്‍ത്തിയായ പാനീയത്തെ കുറിച്ചാണിനി പറയുന്നത്.
ചൊറിതനം (കൊടിത്തൂവ- ചൊറിയണം), ഉലുവ, മല്ലി, പെരുഞ്ചീരകം എന്നിവയാണ് ഇതില്‍ ചേരുവകളായി വരുന്നത്. ചൊറിതനത്തിന് ധാരാളം ഗുണങ്ങളുള്ളതാണ്. വൈറ്റമിനുകളാലും ധാതുക്കളാലുമെല്ലാം സമ്പന്നമാണ്. അയേണ്‍, സിലിക്ക, ആന്റി-ഓക്സിഡന്റ്സ് എന്നിവയെല്ലാം ചൊറിതനത്തെ മികച്ചൊരു വിഭവമാക്കുന്നു. പരമ്പരാഗതമായി നാട്ടുവിഭവമായി കണക്കാക്കപ്പെടുന്ന ഒന്ന് കൂടിയാണ് ചൊറിതനം.
ഹോര്‍മോൺ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനുള്ള കഴിവ് മല്ലിക്കുണ്ട്. അതിനാലാണ് മല്ലി ഉപയോഗിക്കുന്നത്. ഉലുവ പിന്നെ, ഏവര്‍ക്കുമറിയാം മുടിയുടെ ആരോഗ്യത്തിന് അത്രമാത്രം നല്ലതാണ്.
പാനീയം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ഒരു സോസ്പാനില്‍ അല്പം വെള്ളം തിളപ്പിക്കാൻ വച്ച് ഇതിലേക്ക് ഒരു ടീസ്പൂണ്‍ മല്ലിയും ഒരു ടീസ്പൂണ്‍ ഉലുവയും അര ടീസ്പൂണ്‍ പെരുഞ്ചീരകവും ചേര്‍ക്കണം. തീ കുറച്ചുവച്ച് വെള്ളം നന്നായി തിളപ്പിച്ചെടുക്കണം. അല്പസമയം അടുപ്പത്ത് ഇരിക്കാൻ അനുവദിക്കണം. ഇനി വാങ്ങിവച്ച ശേഷം അരിച്ച് വെള്ളം ഒരു കപ്പിലേക്ക് മാറ്റിയ ശേഷം ചൊറിതനത്തിന്റെ നീര് കൂടി ചേര്‍ത്ത് കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക