കൊളസ്ട്രോൾ ഏറെ ശ്രദ്ധിക്കേണ്ട ഒരു അസുഖം ആണ്. ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. അത് കൊണ്ട് തന്നെ കൊളസ്ട്രോള്‍ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് ഏറെ ആവശ്യമാണ്. ഭക്ഷണത്തില്‍ വരുത്തുന്ന നിയന്ത്രണങ്ങളിലൂടെയാണ് കൊളസ്ട്രോള്‍ കാര്യമായും നിയന്ത്രിക്കാനാവുക.
ഇത്തരത്തില്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായകമാകുന്ന മൂന്ന് തരം പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
തക്കാളി ജ്യൂസാണ് ഇക്കൂട്ടത്തിലുള്‍പ്പെടുന്ന ഒന്ന്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ‘ലൈസോപീൻ’ എന്ന ഘടകമാണ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് നമ്മളെ സഹായിക്കുന്നത്. ഇതൊരു ആന്റി-ഓക്സിഡന്റ് ആണ്. ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍) കുറയ്ക്കുന്നതിനാണ് ‘ലൈസോപീൻ’ സഹായകമാകുന്നത്.
ഗ്രീൻ ടീ ആണ് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പാനീയം. ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന ‘ഇജിസിജി’ (എപിഗലോകാറ്റെച്ചിൻ ഗാലേറ്റ്) എന്ന ആന്റി-ഓക്സിഡന്റ് ആണ് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്.
ബെറികള്‍ വച്ച് തയ്യാറാക്കുന്ന സ്മൂത്തികള്‍ ആണ് കൊളസ്ട്രോള്‍ കുറയ്ക്കാനായി കഴിക്കാവുന്ന മറ്റൊരു പാനീയം. സ്ട്രോബെറി, റാസ്പ്ബെറി, ബ്ലൂബെറി എന്നിങ്ങനെ വിവിധ ബെറികള്‍ ചേര്‍ത്ത് സ്മൂത്തികള്‍ തയ്യാറാക്കാവുന്നതേയുള്ളൂ. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റ്സ്, ഫൈബര്‍, ഫൈറ്റോസ്റ്റെറോള്‍സ് എന്നിവയാണ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായകമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക