പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ ദർശനത്തിന് സുരക്ഷ ഒരുക്കി കേരള പൊലീസ്. സന്നിധാനത്തെ എല്ലാ പ്രധാന പോയിന്റുകളിലുമായി 1400 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വെർച്വൽ ക്യൂവിലൂടെ രണ്ടു ദിവസം കൊണ്ട് 37,348 തീർഥാടകരാണ് ഇതുവരെ ബുക്കിംഗ് നടത്തിയത്. sabarimalaonline.org എന്ന വെബ്സൈറ്റ് വഴി 24 മണിക്കൂറും സാജന്യമായി ഓൺലൈൻ ബുക്കിംഗ് ചെയ്യാവുന്നതാണ്.
പമ്പയിൽ നിന്നും തുടങ്ങുന്ന വെർച്വൽ ക്യൂ സംവിധാനം അയ്യപ്പന്മാർക്ക് ബുദ്ധിമുട്ട് കൂടാതെ സുഗമമായ രീതിയിൽ ദർശനം സാധ്യമാക്കുവാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക