നടിയും മുൻകാല നടി രാധയുടെ മകളുമായ കാർത്തിക നായർ വിവാഹിതയായി. രോഹിത് മേനോൻ ആണ് കാർത്തികയുടെ വരൻ. തിരുവനന്തപുരത്ത് വച്ച് ഞായറാഴ്ചയായിരുന്നു താരനിബിഡമായ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് തന്റെ പേജിലൂടെ പങ്കുവെച്ചത്.
സൂപ്പർതാരം ചിരഞ്ജീവി, ജാക്കി ഷ്റോഫ്, രാധികാ ശരത് കുമാർ, സുഹാസിനി, രേവതി, മേനക, പൂർണിമ, ഭാഗ്യരാജ് തുടങ്ങി നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. രോഹിത്തിനൊപ്പം ഉള്ള വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് “ഞങ്ങളുടെ രാജകീയമായ കെട്ടുകഥ ആരംഭിക്കുന്നു, അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു” എന്നാണ് കാർത്തിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
‘ജോഷ്’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 2009 ൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം ആ വർഷം തന്നെ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘കോ’ യിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലും ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ട താരം 2017ൽ ‘ആരംഭം’ എന്ന ഹിന്ദി ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചു. 80 കളിൽ തെന്നിന്ത്യൻ ഭാഷകളിലെ നിറസാന്നിധ്യമായ രാധയുടെ മകളാണ് കാർത്തിക. പ്രശസ്ത നടിയായ അംബികയുടെ സഹോദരിയാണ് രാധ.
പ്രതികരിക്കാൻ ഇവിടെ എഴുതുക