നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന നടത്തിയ തൃശ്ശൂർ ജില്ല ശിശു സംരക്ഷണ ഓഫീസർക്ക് സസ്പെൻഷൻ. ഓഫീസിലെ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന നടത്തിയ ശിശു സംരക്ഷണ ഓഫീസർ കെ ബിന്ദുവിനെയാണ് ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്.
ഓഫീസിലെ നെഗറ്റീവ് എനർജി മാറ്റാനായി സെപ്റ്റംബർ 29ന് ഉദ്യോഗസ്ഥ പ്രാർത്ഥന നടത്തുകയും മറ്റ് ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു.
ജില്ലാ കളക്ടറുടെ കാര്യാലയം ഉൾപ്പെടുന്ന ബ്ലോക്കിൽ പ്രാർത്ഥന നടത്തിയ ഉദ്യോഗസ്ഥ ഓഫീസ് സമയത്തല്ല പ്രാർത്ഥന നടത്തിയതെന്നും ആരെയും പങ്കെടുക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും വിശദീകരണം നൽകിയതായാണ് ലഭ്യമാകുന്ന വിവരം.
ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശിശുസംരക്ഷണ ഓഫീസറെ സസ്പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക