തിരുവനന്തപുരം: 28-)മത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷന് നാളെ മുതൽ. ഡെലിഗേറ്റ് രജിസ്ട്രേഷന് നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. അതേസമയം, രജിസ്ട്രേഷൻ തുടങ്ങാനിരിക്കെ ഡെലിഗേറ്റ് ഫീസ് ഉയർത്തി ചലച്ചിത്ര അക്കാദമി.
പതിനെട്ട് ശതമാനം ജി എസ് ടി കൂടി ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക്. ഇതനുസരിച്ച് ഡെലിഗേറ്റുകൾക്ക് 1180 രൂപയാകും ഫീസ്. സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് 590 രൂപയും ടി വി പ്രൊഫഷണലുകൾ ഉൾപ്പടെയുള്ളവർക്ക് 1770 രൂപയാകും ഡെലിഗേറ്റ് ഫീസ്.
www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന് നടത്താം.
എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക