നീണ്ട ബലമുള്ള നഖങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. സൗന്ദര്യ സംരക്ഷണത്തില്‍ നഖത്തിന്റെ സൗന്ദര്യവും പ്രാധാന്യം വഹിക്കുന്നുണ്ട്. നഖങ്ങള്‍ പൊട്ടി പോകുന്നതാണ് പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്ന്. നഖത്തിന്റെ സംരക്ഷണത്തിനും ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ എത്തിയാല്‍ മാത്രമേ നഖങ്ങള്‍ ദൃഢമായും ആരോഗ്യത്തോടെയും വളരൂകയുള്ളു.
ബയോട്ടിന്‍ അഥവാ വൈറ്റമിന്‍ ബി7 കുറവും നഖം പൊട്ടുന്നതിലേക്ക് നയിക്കാം. അതിനാല്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കുക. അയേണ്‍ കുറവാണ് നഖം പൊട്ടുന്നതിനുള്ള മറ്റൊരു പ്രശ്നം. അയേണ്‍ അടങ്ങിയ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. നഖത്തിന്റെ ആരോഗ്യത്തിന് അവശ്യം വേണ്ട മറ്റൊരു പോഷകമാണ് സിങ്ക്. ഇതും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തുക.
നഖത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താന്‍ ഭക്ഷണത്തിലൂടെ നേടേണ്ട മറ്റൊരു പോഷകമാണ് ഒമേഗ-3 ഫാറ്റി ആസിഡ്. നഖത്തിന്റെ ആരോഗ്യത്തിനായി വൈറ്റമിന്‍-എ, സി, ഇ എന്നിവയും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തണം. എന്നാല്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തിട്ടും, ആഹാരകാര്യങ്ങളില്‍ ശ്രദ്ധിച്ചിട്ടും നഖങ്ങള്‍ പൊട്ടിപ്പോകുകയാണെങ്കില്‍ അത് ചില ആരോഗ്യപ്രശ്നങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. നഖങ്ങള്‍ തുടര്‍ച്ചയായി പൊട്ടുന്നത് കരള്‍ രോഗം, വൃക്ക രോഗം, എല്ലുകളുടെ ബല ക്ഷയം എന്നിവയെ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക