മുംബൈ: ഐഎംഡിബിയുടെ 2023 ലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഷാരൂഖ് ഖാന്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളായ പഠാനും, ജവാനുമാണ് ഷാരൂഖിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഓസ്കാര്‍ അവാര്‍ഡ് നേടിയ ആര്‍ആര്‍ആര്‍ സിനിമ, നെറ്റ്ഫ്ളിക്സ് ആക്ഷന്‍ ത്രില്ലര്‍ സിനിമ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍, കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയി എന്നീ ചിത്രങ്ങളാണ് ആലിയയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. ഐഎംഡിബി പേജ് വ്യൂ അടിസ്ഥാനമാക്കിയാണ് വര്‍ഷത്തിലും ഐഎംഡിബി സ്റ്റാര്‍ റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത്.
പഠാനിലെ വേഷത്തില്‍ തിളങ്ങിയ ദീപിക, ജവാനിലും ഒരു എക്സറ്റന്റ് ക്യാമിയോ റോളില്‍ എത്തിയിരുന്നു. ഈ ചിത്രങ്ങളുടെ വന്‍ വിജയം ഐഎംഡിബിയുടെ 2023 ലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ദീപികയെ മൂന്നാമതെത്തിച്ചു. വാമിഖ ഗബ്ബിയാണ് നാലാം സ്ഥാനത്ത്. ഖുഫിയ, ജൂബിലി, കാലി ജോട്ട, മോഡേണ്‍ ലവ് ചെന്നൈ എന്നിവയിലൂടെയാണ് മലയാളത്തിലെ ഹിറ്റ് ചിത്രം ഗോദയിലെ നായികയായിരുന്ന വാമിഖ ഗബ്ബി ശ്രദ്ധേയ ആയത്. ഇത് ആദ്യമായാണ് താരം ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്.
നയന്‍താരയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ജവാനിലെ പ്രകടനമാണ് താരത്തെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ആദ്യത്തെ പത്തില്‍ നയന്‍താരയ്ക്ക് പുറമേ പത്താം സ്ഥാനത്ത് വിജയ് സേതുപതിയും ഉണ്ട്. ബുധനാഴ്ചയാണ് പട്ടിക ഐഎംഡിബി പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക