സംസ്ഥാന സർക്കാറിന്റെ ഭാഗ്യകുറി പൂജാ ബംബർ നറുക്കെടുപ്പ് നടന്നു. കാസർകോട് ജില്ലയിൽനിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ഒന്നാം സമ്മാനത്തിന് അർഹമായ JC 253199 എന്ന ടിക്കറ്റ് കാസർകോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് ആണ് വിറ്റത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. മേരിക്കുട്ടി ജോജോ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏജൻസിയുടെ ഏജൻസി നമ്പർ എസ് 1447 ആണ്.
300 രൂപ ടിക്കറ്റ് വിലയുള്ള പൂജാ ബംബറിന്റെ രണ്ടാം സമ്മാനം 4 കോടി രൂപയും ( ഒരു കോടി വീതം നാലുപേർക്ക്) മൂന്നാം സമ്മാനം 50 ലക്ഷം വീതം 10 പേർക്ക്, നാലാം സമ്മാനം 5 ലക്ഷം വീതം 5 പേർക്ക്, അഞ്ചാം സമ്മാനം 5 ലക്ഷം രൂപ അഞ്ചുപേർക്ക് എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക