ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. പ്രഭാതഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. വിറ്റാമിൻ ബി 6, ബി 12, വിറ്റാമിൻ ഡി എന്നിവ പോലുള്ള പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടവുമാണ് മുട്ട.
മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ്. മുട്ട കഴിക്കുന്നത് “നല്ല” കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ ഉണ്ടാവാൻ സഹായിക്കുന്നു. എച്ച്ഡിഎൽ കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ആറാഴ്ചത്തേക്ക് ദിവസവും രണ്ട് മുട്ട കഴിക്കുന്നത് എച്ച്ഡിഎൽ അളവ് 10 ശതമാനം വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.
മുട്ടയുടെ മഞ്ഞക്കരുവിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സഹായകമായ ആന്റിഓക്സിഡന്റുകളാണ്. ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ എയും മുട്ടയിൽ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക