റെയിൽവേ സ്റ്റേഷൻ ബോർഡുകളിലെ എഴുത്തുകൾ മഞ്ഞ, കറുപ്പ് നിറങ്ങളിൽ തന്നെ തുടരും. ബോർഡുകളിലെ എഴുത്തുകൾ വെള്ള, നീല, ഇളം ചുവപ്പ് നിറങ്ങളിലാക്കാനുള്ള നീക്കം റെയിൽവേ ഉപേക്ഷിച്ചു. മഞ്ഞ പ്രതലത്തിൽ കറുത്ത അക്ഷരങ്ങൾ ഉള്ള ബോർഡുകൾ കാലാവസ്ഥാ വ്യതിയാനങ്ങളിലും ദൂരക്കാഴ്ച സാധ്യമാക്കും എന്നതിനാലാണ് ഇവ ഒഴിവാക്കേണ്ടതില്ല എന്ന് റെയിൽവേ തീരുമാനിച്ചത്.
നിലവിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിക്കപ്പെടുന്ന റെയിൽവേ സ്റ്റേഷനുകളിൽ കാഴ്ച പരിമിതർക്കുള്ള ബ്രെയിൽ ബോർഡുകൾ കൂടി ഏർപ്പെടുത്താനും റെയിൽവേ ആലോചിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലുള്ള ടിക്കറ്റ് കൗണ്ടറുകൾ, വിശ്രമമുറികൾ, ശുചിമുറികൾ എന്നിവയുടെ ബോർഡുകൾ കാഴ്ച പരിമിതർക്കും തൊട്ടറിഞ്ഞ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ഏർപ്പെടുത്തുന്നത്.
വിമാനത്താവളങ്ങളുടെ മാതൃകയിൽ റെയിൽവേ സ്റ്റേഷനുകളെ നവീകരിക്കുന്ന പദ്ധതികളാണ് റെയിൽവേ ലക്ഷ്യമേ ഇടുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ സ്ഥലം പാഴാക്കുന്ന അനാവശ്യ നിർമ്മിതികൾ ഒഴിവാക്കി സൗകര്യം വർദ്ധിപ്പിക്കുന്നതിനും സ്റ്റേഷന് ഉൾവശം നിറക്കൂട്ട് കൊണ്ട് മനോഹരമാക്കുന്നതിനും പരിഗണന നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക