ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആന്റണിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും.
നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ്, ഐൻസ്റ്റീൻ മീഡിയ എന്നിവയുടെ ബാനറിൽ ഐൻസ്റ്റീൻ സാക്പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശാ ശരത്ത് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
വേറിട്ടൊരു ദൃശ്യാവിഷ്കാരത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രാജേഷ് വർമ്മയുടേതാണ്. തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് നേടിയപ്പോൾ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സരിഗമക്കാണ് ലഭിച്ചിരിക്കുന്നത്.
മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്റ്സും ഉൾപ്പെടുത്തിയാണ് കുടുംബപ്രേക്ഷകരെ പരിഗണിച്ചുകൊണ്ട് ജോഷി ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനു മുൻപ് ജോഷി – ജോജു കൂട്ടുകെട്ടിൽ പിറന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം വൻ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്.
ചിത്രത്തിലെ കാട്ടാളൻ പൊറിഞ്ചു ജോജുവിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും പവർഫുൾ ആയ മാസ് കഥാപാത്രമാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിരുന്നു. ഇതേ കൂട്ടുകെട്ട് വീണ്ടും എത്തുമ്പോൾ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക