പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. അഭിരാമി തന്നെയാണ് ഇക്കാര്യം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
എന്താണ് മിക്സി പൊട്ടിത്തെറിക്കാനുള്ള കാരണമെന്നറിയില്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു. മിക്സി തെറിച്ച് ബ്ലേഡ് കൈയിലേക്ക് വന്നാണ് കൈ മുറിഞ്ഞത്. അഞ്ച് വിരലുകൾക്കും മുറിവ് പറ്റിയിട്ടുണ്ട്. നിലവിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി.
അപകടത്തിന് ശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും അഭിരാമി വീഡിയോയിൽ പറഞ്ഞു. ഇത്തരത്തിലുള്ള ഈ അപകടമൊന്നും തന്നെ പാചകത്തിൽ നിന്നും പിന്തിരിപ്പിക്കില്ലെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങിയെത്തുമെന്നും അഭിരാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക