തിരുവനന്തപുരം: പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം. നവംബർ 22 ന് അടിച്ചിട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്.
കനത്ത മഴക്ക് ശമനമായതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. പൊന്മുടിക്ക് പുറമേ കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും.
എന്നാൽ, വിനോദ സഞ്ചാരികൾക്ക് ചില നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് സഞ്ചാരികൾക്ക് വിലക്കുണ്ടായിരിക്കും. ജലാശയങ്ങളിൽ സന്ദർശകർക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം ഡി എഫ് ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക