എസ്ബിഐയില്‍ 8540 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോഷ്യേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികയിലേക്കാണ് ഒഴിവുള്ളത്. ഡിസംബര്‍ 7 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. www.bank.sbi, www.sbi.co.in എന്നീ വെബസൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
ബാക്ലോഗ് വേക്കന്‍സിയടക്കം കേരളത്തില്‍ 58 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം. 17,900-47,920 രൂപ വരെയാണ് ശമ്പളം. ബിരുദം പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍. 2023 ഏപ്രില്‍ ഒന്നിന് 20-28 വയസ്സ് പൂര്‍ത്തിയായിരിക്കണം. (പട്ടികവിഭാഗത്തിന് 5, ഒബിസിക്ക് 3, ഭിന്നശേഷിക്കാര്‍ക്ക് 10 എന്നിങ്ങനെ ഇളവ്. വിമുക്തഭടന്മാര്ക്കും ഇളവുണ്ട്).
ഓണ്‍ലൈനായി പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒരു മണിക്കൂറിന്റെ പ്രിലിമിനറി പരീക്ഷ ജനുവരിയില്‍. ഇംഗ്ലിഷ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസണിങ് വിഭാഗങ്ങളില്‍ നിന്നുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങള്‍. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. ചോദ്യങ്ങള്‍ മലയാളത്തിലും ലഭിക്കും.
ഫെബ്രുവരിയിലെ മെയിന്‍ പരീക്ഷയും ഒബ്ജെക്ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാ ടെസ്റ്റുമുണ്ട്. 10/12 ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ മാര്‍ക്ക് ഷീറ്റോ ഹാജരാക്കുന്നവര്‍ക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 6 മാസം പ്രബേഷന്‍. 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗ, വിമുക്തഭട, ഭിന്നശേഷി അപേക്ഷകര്‍ക്ക് ഫീസില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക