കൊച്ചി: കുസാറ്റിലെ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംഗീതനിശയ്ക്കിടെയുണ്ടായ അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തും. രണ്ടു ദിവസത്തിനകം ഉത്തരവിറങ്ങും.
മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ ഇപ്പോൾ ധാരണയായിട്ടുണ്ട്. ഇത് ജില്ലാകലക്ടർ അന്വേഷിക്കണോ അല്ലെങ്കിൽ ജില്ലാ കലക്ടർ ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അതുപോലെ ഏതൊക്കെ കാര്യങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക