ദുബൈ: പ്രവാസികള്‍ക്ക് ജോലി ചെയ്യാനും ജീവിക്കാനും സമ്പാദിക്കാനും കഴിയുന്ന മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് യുഎഇയിലെ റാസല്‍ ഖൈമ. നാലാം സ്ഥാനം ആണ് റാസ് അല്‍ ഖൈമ സ്വന്തമാക്കിയിരിക്കുന്നത്. ദുബൈയെയും അബുദാബിയെയും പിന്നിലാക്കിയാണ് റാസല്‍ ഖൈമ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. അതേസമയം, മികച്ച നഗരങ്ങളില്‍ യുഎഇയിലെ മൂന്ന് എമിറേറ്റുകള്‍ കൂടി സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇന്ര്നേഷന്സിന്റെ എക്സ്പാറ്റ് സിറ്റി റാങ്കിങ് ആണ് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. എല്ലാ വര്‍ഷവും സര്‍വേ നടത്തും. ഈ വര്‍ഷം നടത്തിയ സര്‍വേയില്‍ ആണ് റാസല്‍ ഖൈമ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികള്‍ ആണ് തയ്യാറാക്കിയിരുന്നത്. റാസല്‍ ഖൈമ ആഗോള ലക്ഷ്യസ്ഥാനമായി മാറുന്നതിനുള്ള യാത്രയില്‍ ഭരണകൂടത്തിന് വലിയ പങ്കാണ് ഉള്ളത്. ഉയര്‍ന്ന ജീവിത നിലവാരം, സ്ഥിരതാമസമാന് എളുപ്പം, സമ്പാദ്യം ഉറപ്പിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ യുഎഇയില്‍ നിന്ന് റാസഅല് ഖൈമ മികച്ചതായി നിന്നു.
ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസരിച്ചാണ് ഇപ്പാേള്‍ രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങളെ രാജ്യത്തേക്ക് ആകര്‍ശിക്കുന്നതിന് വേണ്ടി വിവിധ തരത്തുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. സുരക്ഷിതവും സമൃദ്ധവുമായ സമൂഹം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് റാസല്‍ഖൈമ. അതിന് ഒരോ ചുവടുകള്‍ വെച്ചാണ് ഞങ്ങല്‍ മുന്നോട്ടു പോകുന്നത്. ഈ നേട്ടം ഞങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കുന്നുവന്ന് മീഡിയ ഓഫിസ് ഡറക്ടര്‍ ജനറല്‍ ഹെബ ഫതാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക