കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ സംസ്കാരം ഇന്ന് നടക്കും. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പിയുടെയും പാലക്കാട് സ്വദേശി ആല്വിന് ജേക്കബിന്റെയും സംസ്കാരമാണ് ഇന്ന് നടക്കുക. അതുല്‍ തമ്പിയുടെ മൃതദേഹം കുസാറ്റിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലെത്തിച്ചു. പന്ത്രണ്ടോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ വടകര സെന്ര് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് സംസ്കാരം നടക്കും.
പാലക്കാട് സ്വദേശി ആല്വിന് ജോക്കബ്ബിന്രെ മൃതദേഹം മുണ്ടൂരിലെ വീട്ടിലെത്തിച്ചു. സംസ്കാരം വൈകിട്ട് മുണ്ടൂരില്‍വെച്ച് നടക്കുമെന്നാണ് വിവരം. താമരശേറി സ്വദേശി സാറാ തോമസിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. സാറ പഠിച്ച അല്‍ഫോന്‍സാ സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകിട്ടോടെ മൃതദേഹം കോരങ്ങാട്ടെ വീട്ടിലെത്തിക്കും. തിങ്കളാഴ്ച രാവിലെ പത്തിന് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് സംസ്കാരം നടക്കും.
ഇറ്റലിയില്‍ നിന്ന് അമ്മ എത്തിയ ശേഷമാകും നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റിസ്തയുടെ സംസ്കാരം നടക്കുക. കുസാറ്റിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുറുമ്പന്തുരത്ത് സെന്റ് ജോസഫ് പള്ളിയില്‍ ചൊവ്വാഴ്ചയാണ് സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക