റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിലായതായി റിപ്പോർട്ട്. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് ആണ് അറസ്റ്റ് എന്നാണ് പുറത്തു വരുന്ന വിവരം.
ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് ആണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം.
2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. അതേസമയം പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക