ഇടുക്കി: ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു നശിച്ചു. തൊടുപുഴയിൽ കോലാനി പഞ്ചവടി പാലത്തിനടുത്ത് ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം.
കോലാനിയിൽ സ്വദേശി ഇംസൺ പാപ്പച്ചൻ ഓടിച്ച ബൈക്കായിരുന്നു തീപിടിച്ച് നശിച്ചത്. ബൈക്കിൽ തീ പടർന്ന ഉടൻ തന്നെ ബൈക്ക് നിർത്തിയിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
വാഹനം ഓടിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കാലിന് സമീപം ചൂട് തോന്നുകയായിരുന്നു. പിന്നാലെയാണ് പുക ഉയർന്ന് തീ പിടിച്ചത്. അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക