കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,735 രൂപയും പവന് 45,880 രൂപയുമായി. നവംബര്‍ 14-ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 44,360 രൂപയിലെത്തിയ സ്വര്‍ണം പിന്നീടങ്ങോട്ട് ഉയരുകയാണ് ചെയ്തത്.
18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 20 രൂപ വര്‍ധിച്ച് 4755 രൂപയിലും ഒരു പവന് 160 രൂപ വര്‍ധിച്ച് 37,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചക്കിടെ 1500 രൂപയിലധികമാണ് സ്വര്‍ണത്തിന്റെ വര്‍ധിച്ചത്. ആഗോള തലത്തില്‍ ഗോള്‍ഡ് ഔണ്‍സിന് 2012.30 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും ഗ്രാമിന് 1.30 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം വെള്ളിക്ക് 81.50 രൂപയും എട്ട് ഗ്രാം വെള്ളിക്ക് 10.40 രൂപ വര്‍ധിച്ച് 652 രൂപയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക