കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ ഒന്നിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഇതോടെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. നായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന കാന്താര ലെജന്‍ഡ് നിര്‍മിക്കുന്നത്.
‘പ്രകാശമേ.. പ്രകാശത്തില്‍ നിങ്ങള്‍ക്കെല്ലാം ദൃശ്യമാണ് ഇത് പ്രകാശമല്ല, ദര്‍ശനമാണ്. ഇനി നടക്കാന്‍ പോകുന്നതും മുന്നേ നടന്നതും നിങ്ങള്‍ക്ക് ദൃശ്യമാകും’ എന്ന് തുടങ്ങുന്ന ടീസറില്‍ പുതിയ അവതാരപ്പിറവി തന്നെയാണ് കാണാന്‍ സാധിക്കുന്നത്. കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ ഒന്ന് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നിങ്ങനെ ഏഴു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
അതേസമയം, ചിത്രത്തിന്റെ ഭാഗമായ അണിയറപ്രവര്‍ത്തകരും താരങ്ങളുമാരൊക്കെയാണെന്ന് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ബ്ലോക്ക്ബസ്റ്ററായിരുന്ന ‘കാന്താര’ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തിലെത്തിച്ചത്. വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് ‘കാന്താര’. ഒരു നാടോടിക്കഥയില്‍ തുടങ്ങി കൃത്യമായ രാഷ്ട്രീയം പറഞ്ഞ കാന്താരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക