പത്തനംതിട്ട: ശബരിമലയിലേക്ക് സ്പെഷ്യൽ ട്രെയിനിന് അനുമതി നൽകി ഇന്ത്യൻ റെയിൽവേ. എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലെ കാരൈക്കുടി വരെയാണ് ട്രെയിൻ അനുവദിച്ചിരിക്കുന്നത്.
കോട്ടയം-ചെങ്കോട്ട പാതയിലൂടെയാണ് ട്രെയിൻ സർവീസ് നടത്തുക. നവംബർ 30 മുതലാണ് സർവീസുകൾ ആരംഭിക്കുക.
എല്ലാ വ്യാഴാഴ്ചയും എറണാകുളത്ത് നിന്ന് രാവിലെ 4:45-ന് ട്രെയിൻ പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 7:00 മണിയോടെ കാരൈക്കുടിയിൽ എത്തിച്ചേരുന്നതാണ്.
തിരിച്ചുള്ള സർവീസ് കാരൈക്കുടിയിൽ നിന്നും രാത്രി 11:30-ന് പുറപ്പെട്ട്, രാവിലെ 11:30-ന് എറണാകുളത്ത് എത്തിച്ചേരും.
എറണാകുളം, തൃപ്പൂണിത്തുറ, വൈക്കം റെഡ്, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, തിരുത്തുങ്കൽ, വിരുദുനഗർ, അറപ്പുകോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി എന്നീ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക