തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നാളെ ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബര്‍ 9 മുതല്‍ 15 വരെയാണ് മേള. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി നിശ്ചിത ശതമാനം പാസ്സുകള്‍ ആണ് മാറ്റിവെച്ചിട്ടുള്ളത്.
മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പാസ്സുകള്‍ അനുവദിക്കുന്നത്. മേള റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പണമടച്ചു മീഡിയ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡുകള്‍ ആണ് നല്‍കുന്നത്. അതേസമയം,ഡ്യൂട്ടി പാസ്സിന് ഫീസ് ഈടാക്കുന്നതല്ല. എന്നാല്‍ ബ്യൂറോ മേധാവികള്‍ ലെറ്റര്‍ പാഡില്‍ മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാസെല്ലില്‍ നല്കുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസ്സുകള്‍ നല്‍കുകയുള്ളൂ.
ലിസ്റ്റില്‍ പറയുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. വിശദ വിവരങ്ങള്‍ക്കായി ഈ 8089548843, 9961427111 നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക