പൊതുവെ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നവരാണ് കുട്ടികള്‍. ഏതൊക്കെ സമയത്ത് ഭക്ഷണം കൊടുക്കണം, ഏതൊക്കെ ഭക്ഷണങ്ങള്‍ മല്‍കണമെന്നതിനെ കുറിച്ചെല്ലാം അമ്മമാര്‍ക്ക് സംശയമുണ്ടാകാം. കുട്ടികള്‍ക്ക് പ്രായത്തിന് അനുയോജ്യമായതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളുണ്ട്. അതുപോലെ
കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുമുണ്ട്.
കാരറ്റ് കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ എ കൊണ്ട് സമ്പന്നമാണ് കാരറ്റുകള്‍. ഇത് പാകം ചെയ്ത് കഴിക്കുന്നതോ, കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം കഴിക്കുന്നതോ ആണ് ഉത്തമം. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കാരറ്റ് സഹായിക്കുന്നു. ഇഞ്ചി, മഞ്ഞള്‍, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയില്‍ ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റിസെപ്റ്റിക്, ആന്റിബാക്ടീരിയല്‍, ആന്റിഓക്സിഡന്റ് ഘടകങ്ങളടങ്ങിയിട്ടുണ്ട്
തണ്ണിമത്തന്, മത്തങ്ങ തുടങ്ങിയവയില്‍ ഫ്ളേവനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. മത്തങ്ങ, സൂപ്പ് അല്ലെങ്കില്‍ പാന്‍കേക്ക് തുടങ്ങിയ രൂപത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. ചീര, മുരിങ്ങയില എന്നിവയില്‍ ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിന്‍ കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനുള്ള ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു
തൈര്, യോഗര്‍ട്ട് തുടങ്ങിയ ഭക്ഷണങ്ങളില്‍ ലാക്ടോബാസിലസ് അസിഡോഫിലസ്, ബിഫിഡോബാക്ടീരിയ തുടങ്ങിയ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ഇത് അണുബാധയ്ക്കുള്ള സാധ്യത തടയുന്നു. ഡ്രൈ ഫ്രൂട്ട്സ്, നട്സ്, ബെറികള്‍, ചിയ സീഡ്, ബദാം തുങ്ങിയവയില്‍ വലിയ അളവില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, സിങ്ക്, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക