ന്യൂഡൽഹി: വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ ഡൽഹിയിൽ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവ്. കെട്ടിട നിർമ്മാണം, പൊളിക്കൽ, കല്ലു പൊട്ടിക്കൽ, ഖനനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ (ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ-4)സംസ്ഥാന സർക്കാർ പിൻവലിച്ചു.
ബി.എസ്- 3 പെട്രോൾ, ബി.എസ്-4 ഡീസൽ വാഹനങ്ങളുടെ നിരോധനം തുടരും. ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയ ശരാശരി വായു നിലവാര സൂചിക 312 ആയിരുന്നു.
മഴയും കാറ്റും മൂലം തലസ്ഥാന മേഖലയിൽ വായുമലിനീകരണം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക