ഇന്ത്യൻ പൗരൻമാർക്ക് ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ ഫീസ് നൽകേണ്ടതില്ല. ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരര്‍ക്ക് വിസ സൗജന്യമാക്കി ശ്രീലങ്ക. അടുത്തവര്‍ഷം മാര്‍ച്ച് 31 മുതല്‍ 30 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കും.
ചൈന, റഷ്യ, മലേഷ്യ, ജപ്പാന്, ഇന്‍ഡൊനീഷ്യ, തായ്ലാന്ഡ് എന്നിവയാണ് മറ്റുരാജ്യങ്ങള്‍. ഒക്ടോബറിലാണ് ഇതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തത്. ഇന്ത്യയില്‍നിന്നാണ് ഏറ്റവുമധികം വിനോദസഞ്ചാരികള്‍ ശ്രീലങ്കയിലെത്തുന്നത്.
നേരത്തെയുണ്ടായിരുന്ന വിസ ഓണ്‍ അറൈവല്‍/ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍(ഇ.ടി.എ) സംവിധാനം തത്ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഈ സംവിധാനമനുസരിച്ച്, 30 ദിവസം വരെ ലങ്കയില്‍ തങ്ങുന്നതിനു 2,080 രൂപയോളമാണ് ഇന്ത്യന്‍ സഞ്ചാരികള്‍ ഫീസായി നല്‍കേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക