ആലുവയിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. കുട്ടിയെ കാണ്മാനില്ല എന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് ആലുവയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ്കുട്ടിയെ കണ്ടെത്തിയത്.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ കുട്ടിയെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയക്കും. ഇന്ന് രാവിലെ 8.15 സ്കൂളിലേക്ക് വീട്ടിൽ നിന്നും പോയ കുട്ടി സമയം കഴിഞ്ഞിട്ടും സ്കൂളിൽ എത്താതിരുന്നതോടെ സ്കൂൾ അധികൃതർ വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് മാതാപിതാക്കൾ ആലുവ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക