വൻ അപ്ഡേഷനുമായി വാട്സാപ്. ഒരാളുടെ ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ തന്നെ പേരിനൊപ്പം അയാളുടെ പ്രൊഫൈല്‍ വിവരങ്ങളും പ്രദർശിപ്പിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് വാട്സാപ്. ഇതിൽ സ്റ്റാറ്റസ് വിവരങ്ങള്‍, ലാസ്റ്റ് സീന്‍ എന്നിവയും ഉണ്ടായിരിക്കും. ചാറ്റ് വിന്‍ഡോയില്‍ കാണുന്ന പേരുകൾക്കു താഴെയായിരിക്കും ഇത് എന്നാണ് വിവരം.
കോൺടാക്ടിലുള്ളവർ ലാസ്റ്റ് സീൻ ആക്ടിവേറ്റ് ചെയ്താൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു. വാബീറ്റാ ഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആന്‍ഡ്രോയിഡിലെ വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വേര്‍ഷനിലാണ് (v2.23.25.11) ഇത് അവതരിപ്പിക്കുന്നത്.
ചാറ്റ് വിൻഡോയിൽ സ്റ്റാറ്റസ് കാണാമെന്നതാണ് പുതിയ ഫീച്ചറിനെ ശ്രദ്ധേയമാക്കുന്നത്. നേരത്തെ സ്റ്റാറ്റസ് ബാറിലോ, അല്ലെങ്കിൽ ഒരാളുടെ പ്രൊഫൈൽ തുറന്നാലോ മാത്രമാണ് സ്റ്റാറ്റസ് കാണാൻ സാധിക്കുക.
അതേസമയം, സന്ദേശം ലഭിക്കേണ്ടയാള്‍ അയാളുടെ ആപ്പിന്റെ പ്രൈവസി സെറ്റിങ്സില്‍ എനേബ്ള്‍ ചെയ്താല്‍ മാത്രമെ കാണാനാകൂ. ആര്‍ക്ക് സന്ദേശം അയയ്ക്കുന്നൊ അവരുടെ പ്രൊഫൈലിലെത്തി അയാളെ എപ്പോഴാണ് അവസാനം കണ്ടത് എന്നൊക്കെ പരിശോധിക്കേണ്ട ആവശ്യം ഒഴിവാക്കാനാണ് ഈ പുതിയ മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക