കരിമീൻ വളർത്തി ലാഭം കൊയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. വളരെ ആദായകരമായ ഒന്നാണ് കരിമീൻ വളർത്തൽ. ശരിയായ ഭക്ഷണവും പരിപാലനവും ഒക്കെയുണ്ടെങ്കിൽ ഇത്രയും ആദായകരമായ മറ്റൊന്നില്ല. ഉയർന്ന ഗുണനിലവാരമുള്ള കരിമീൻ കുഞ്ഞുങ്ങളെ വില്പനക്കായി വികസിപ്പിച്ചെടുത്തിരിക്കുകയാണ് കൃഷി വിജ്ഞാനകേന്ദ്രയുടെ സാങ്കേതിക വിഭാഗം. എല്ലാം മാസവും ആദ്യ വ്യാഴാഴ്ച വിതരണം നടത്തുന്ന കരിമീൻ
കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്. എറണാകുളത്തെ അത്താണിയിലുള്ള കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനാണ് കരിമീൻ കുഞ്ഞുങ്ങളെ വിൽപ്പനയ്ക്കായി എത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും മുൻകൂറായി ബുക്ക് ചെയ്യുന്നതിനും 04842474267 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക