മുംബൈ: തടവുകാർക്കായി ജയിൽ ക്യാന്റീനിൽ പുതിയ വിഭവങ്ങൾ ഒരുക്കുന്നു. കൂടാതെ ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകും.
മഹാരാഷ്ട്രയാണ് തടവുകാരുടെ മാനസികാരോഗ്യത്തിനായി പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ഉൾപ്പെടെ 173 വസ്തുക്കളാണ് പുതുതായി ചേർത്തത്.
അച്ചാർ, കരിക്ക്, കാപ്പിപ്പൊടി, മധുരപലഹാരങ്ങൾ, പാനിപൂരി, ഐസ്ക്രീം, പഴങ്ങൾ, ഫേസ്വാഷുകൾ, ഹെയർ ഡൈകൾ, ബർമുഡ, പുകയിലയുടെ ആസക്തി ഇല്ലാതാക്കാൻ മരുന്നുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ തടവുകാരുടെ മാനസികനില തകർക്കുന്നു എന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്നും എ.ഡി.ജി.പി അമിതാഭ് ഗുപ്ത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക