കറികള്‍ക്ക് രുചി കൂട്ടാൻ മാത്രമല്ല, മല്ലിയിലയ്ക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ഇത്തരത്തില്‍ മല്ലിയില നമുക്കേകുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം
പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പ്രമേഹം അഥവാ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് മല്ലിയില സഹായിക്കും. മല്ലിയിലയിട്ട വെള്ളം കുടിക്കുന്നതാണ് ഇതിന് ഏറ്റവും ഉത്തമം. മറ്റൊന്നും ചെയ്യാനില്ല. കുടിക്കാനുള്ള വെള്ളം സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ ഇത്തിരി മല്ലിയില ഇട്ടുവയ്ക്കുക. ഇത് ദിവസം മുഴുവൻ അല്പാല്പമായി കുടിക്കാം
രോഗ പ്രതിരോധ ശക്തി പകരുന്നതിനും മല്ലയിലയ്ക്ക് സാധിക്കും. മല്ലിയിലയിലുള്ള ആന്റി-ഓക്സിഡന്റ് ആണ് ഇതിന് സഹായിക്കുന്നത്.
നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മല്ലിയില ഉപകാരപ്രദമാണ്. ആസിഡ് അളവ് ശരീരത്തില്‍ കൂടുന്നത് മൂലം ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങളകറ്റുന്നതിനാണ് പ്രധാനമായും മല്ലിയില സഹായിക്കുന്നത്.
ധാരാളം പേര് പതിവായിത്തന്നെ നേരിടുന്നൊരു പ്രശ്നമാണ് ദഹനക്കുറവ്. ഇത് പരിഹരിക്കുന്നതിനും ഒരളവ് വരെ മല്ലിയില സഹായിക്കുന്നു. മല്ലിയിലയില്‍ ഫൈബര്‍ നല്ലതുപോലെ അടങ്ങിയിട്ടുള്ളതാണ്. ഇതാണ് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നത്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും മല്ലിയില സഹായകമാണ്. ശരീരത്തില്‍ നിന്ന് അധികമുള്ള സോഡിയത്തെ പുറന്തള്ളുന്നതിന് മല്ലിയില സഹായിക്കുന്നു. ഇത് ബിപി, കൊളസ്ട്രോള്‍ സാധ്യതകളെ പ്രതിരോധിക്കുകയോ അല്ലെങ്കില്‍ ഇവ നിയന്ത്രിക്കാൻ സഹായിക്കുകയോ ചെയ്യുന്നു. ഇതിലൂടെയാണ് മല്ലിയില ഹൃദയത്തിനും ഗുണകരമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക