ഞായറാഴ്ച നടത്താനിരുന്ന മിസോറാം നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റിവെച്ചു. ഡിസംബർ 4 തിങ്കളാഴ്ചയാണ് പുതിയ വോട്ടെണ്ണൽ തീയതി. തെരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം ഫലം പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നത്.
എന്നാൽ മിസോറാം എൻജിഒ കോഡിനേഷൻ കമ്മിറ്റി വോട്ടെണ്ണൽ തീയതി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവന്ന പ്രതിഷേധങ്ങൾക്കിടെയാണ് നടപടി. ഞായറാഴ്ച ദിവസങ്ങളിൽ സഭാ പരിപാടികളും പ്രാർത്ഥനാ പരിപാടികളുമായി കഴിയുന്നതാണ് ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറാമിലെ പതിവു രീതി.
ബിജെപി, എംഎൻ എഫ്ഉൾപ്പെടെയുള്ളവർ തങ്ങളുടെ ഈ രീതി തടസ്സപ്പെടുത്തരുതെന്നും തീയതി മാറ്റണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെണ്ണൽ മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക