രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മോശം കാലാവസ്ഥയെ തുടർന്ന് 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെ തുടർന്ന് ജയ്പൂർ, ലക്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ തലസ്ഥാനത്തെ പല പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. അവിടുത്തെ ദൃശ്യപര്യത കുറവായതിനാൽ ആണ് നടപടിയെന്ന് ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.
ഡൽഹിയിലെ പലഭാഗങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ പല ഭാഗങ്ങളിലും ദൂരക്കാഴ്ച താരതമ്യേന കുറവായിതും വിമാനങ്ങൾ വഴി തിരിച്ചു വിടുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക