ജയ്പൂര്‍: രാജസ്ഥാനില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ആദ്യ ലീഡ് കോണ്‍ഗ്രസിന്. 16 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. തൊട്ടുപിന്നാലെ ബിജെപിയുമുണ്ട്. 200 സീറ്റിലാണ് രാജസ്ഥാനില്‍ മത്സരം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ രാവിലെ ഒമ്പതോടെ അറിയാന്‍ സാധിക്കും.
എക്സിറ്റ് പോള്‍ ഫലമനുസരിച്ച് തെലുങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മാത്രമല്ല മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്കാണ് മുന്‍തൂക്കമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനത്തില്‍ അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക