തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ താരമായിരുന്ന സില്‍ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. ‘സില്‍ക്ക് സ്മിത, ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ വംശജയും ഓസ്ട്രേലിയന്‍ പൗരയുമായ ചന്ദ്രിക രവിയാണ് സില്‍ക്ക് സ്മിതയായി എത്തുന്നത്. ജയറാം ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ സില്‍ക്കിന്റെ ചിത്രങ്ങളില്‍ ഒന്ന് റീ ക്രിയേറ്റ് ചെയ്താണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. സില്‍ക്ക് സ്മിതയയുടെ 63-ാം ജന്മവാര്ഷികത്തിലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. 2018-ല്‍ പുറത്തിറങ്ങിയ ‘ഇരുട്ടു അരയില്‍ മുരട്ടു കുത്ത്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്രിക രവി സിനിമയില്‍ എത്തുന്നത്. 2019 ല്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും താരം അഭിനയിച്ചു.
നേരത്തെ സില്‍ക്ക് സ്മിതയുടെ ജീവിതം അടിസ്ഥാനമാക്കി വിദ്യാബാലന് നായികയായ ‘ഡേര്‍ട്ടി പിക്ച്ചര്‍’ എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തില്‍ സില്‍ക്കിന്റെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ഥ കാര്യങ്ങള്‍ പലതും പറഞ്ഞിരുന്നില്ലെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച സില്‍ക്ക് സ്മിതയെ 1996 സെപ്തംബറിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Happy 63rd birthday to the timeless beauty, Silk Smitha. With the blessings of her family, it is with immense gratitude that we share with the world her untold story@jayaram986@sivacherry@onlynikil@ursvamsishekar#happybirthdaysilk #silksmithabiopic #chandrikaassilk pic.twitter.com/hDbrs2ec0b
— 𝗖𝗵𝗮𝗻𝗱𝗿𝗶𝗸𝗮 𝗥𝗮𝘃𝗶 (@chandrikaravi_) December 2, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക