ജനുവരി മുതല്‍ തങ്ങളുടെ എല്ലാ വിഭാഗങ്ങളിലുമുള്ള വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഹോണ്ട കാര്‍സ് ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്‍പുട്ട് ചെലവുകളിലുണ്ടായ വര്‍ധനയുടെ ആഘാതം ഭാഗികമായി നികത്തുന്നതിനാണ് ഇതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) കുനാല്‍ ബെല്‍ പറഞ്ഞു.
എലിവേറ്റ്, സിറ്റി, അമേസ് എന്നീ മൂന്ന് മോഡലുകളാണ് ജപ്പാന് ആസ്ഥാനമായ കമ്പനി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ‘ഓരോ മോഡലിനും എത്ര വില ഉയര്‍ത്തണമെന്നത് ഈ മാസം അവസാനത്തോടെ തീരുമാനിക്കും. ഞങ്ങളുടെ പുതിയ മോഡല്‍ എലിവേറ്റിന് വളരെ വിപണിയില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. ഈ മോഡലിന്റെ പ്രാരംഭ വില ഡിസംബര്‍ അവസാനം വരെ സാധുവായിരിക്കും. 2024 ജനുവരി മുതല്‍ വില പരിഷ്കരിക്കും,’ അദ്ദേഹം കുറിച്ചു.
മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഔഡി ഇന്ത്യ എന്നിവയും 2024 ജനുവരിയില്‍ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള പണപ്പെരുപ്പവും ചരക്കുകളുടെ നിരക്ക് വര്‍ധന മൂലമുണ്ടാകുന്ന ചെലവ് സമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് വാഹന നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക