നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ നിരവധി ആരോഗ്യ അടങ്ങിയ ഒന്നാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, വിറ്റാമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലീനിയം, കോപ്പർ, അയേൺ, സിങ്ക്, തയാമിൻ, നിയാസിൻ എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ.
പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്പ്രെഡ് ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. മറ്റ് നട്ട്സുകളായ കശുവണ്ടി, പിസ്ത, ബദാം, വാൾനട്ട് ഇവയുടെ അത്ര വിലപിടിച്ച ഒന്നല്ല നിലക്കടല എങ്കിലും ഗുണങ്ങളിൽ ഇവയെക്കാൾ മുന്നിലാണ്.
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പീനട്ട് ബട്ടർ സഹായിക്കുന്നു. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പീനട്ട് ബട്ടറിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും.
കുറഞ്ഞ ജിഐയുമാണ് ഇവയ്ക്കുള്ളത്. പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. അതിനാൽ പ്രോട്ടീൻ കുറവുള്ളവർക്കും ശരീരത്തിന് മസിൽ വേണമെന്നുള്ളവർക്കും പീനട്ട് ബട്ടർ ഡയറ്റിൽ ഉൾപ്പെടുത്താം.
ഫൈബർ ധാരാളം അടങ്ങിയ പീനട്ട് ബട്ടർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പീനട്ട് ബട്ടർ കഴിക്കുന്നത് ചില ക്യാൻസർ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പീനട്ട് ബട്ടർ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊർജം ലഭിക്കാൻ സഹായിക്കും. വിറ്റാമിനുകളുടെ കലവറയാണ് ഇവ.
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനാവശ്യമായ അനേകം വൈറ്റമിനുകൾ പീനട്ട് ബട്ടറിലുണ്ട്. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്ന വൈറ്റമിൻ എ യും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്ന വൈറ്റമിൻ സി യും പീനട്ട് ബട്ടറിൽ ധാരാളമുണ്ട്.
ധമനികളിലടിഞ്ഞു കൂടുന്ന കൊഴുപ്പിനെയും ഫാറ്റി ആസിഡുകളെയും ലയിപ്പിക്കാൻ ആവശ്യമായ മൈക്രോന്യുട്രിയന്റ് ആയ വൈറ്റമിൻ ഇ യും പീനട്ട് ബട്ടറിൽ ഉണ്ട്.
സാച്ചുറേറ്റഡ് ഫാറ്റ് ഇല്ലാത്തതിനാൽ ഇത് പതിവായി ഉപയോഗിക്കാം. നിലക്കടല കഴിച്ച് ഭാരം കൂടുമോ എന്ന പേടി വേണ്ട. നിലക്കടല യഥാർഥത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.
നിലക്കടലയിലും പീനട്ട് ബട്ടറിലും ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ഒരു കപ്പ് (125 g ) പീനട്ടിൽ 12 ഗ്രാമും ഒരു കപ്പ് പീനട്ട് ബട്ടറിൽ 20 ഗ്രാമും ഭക്ഷ്യനാരുകൾ ഉണ്ട്. നമ്മുടെ ഭക്ഷണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷ്യനാരുകൾ. ഇവയുടെ അഭാവം, മലബന്ധം, പ്രമേഹം, കൊളസ്ട്രോൾ, വിവിധ ഹൃദ്രോഗങ്ങളിലേക്കു നയിക്കും. അതുകൊണ്ടുതന്നെ ഭക്ഷ്യനാരുകൾ അടങ്ങിയ പീനട്ട് ബട്ടർ ഈ ആരോഗ്യ പ്രശ്നനങ്ങളെയെല്ലാം തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക