പാഷൻഫ്രൂട്ട് ഏറെ ഗുണങ്ങൾ അടങ്ങിയ ഒരു പഴവർഗം ആണ്. യെല്ലോ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പാഷൻഫ്രൂട്ടിന്റെ ഗുണങ്ങൾ അറിയാം
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പാഷൻഫ്രൂട്ട്. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണിത്.
നാരുകൾ ധാരാളം അടങ്ങിയ പാഷന് ഫ്രൂട്ട് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധം തടയാനും പാഷന് ഫ്രൂട്ട് സഹായിക്കും.
പാഷൻ ഫ്രൂട്ടിലെ വിറ്റാമിൻ സിയുടെ ഉള്ളടക്കം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇതിലെ കുറഞ്ഞ സോഡിയവും ഉയർന്ന പൊട്ടാസ്യവും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
നാരുകള്‍ അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
സന്ധിവാത ലക്ഷണങ്ങളെ ഇല്ലാതാക്കുന്നു. എല്ലുകളുടെ മൊത്തം ആരോഗ്യത്തിനും ഇവ സഹായിക്കും.
മഗ്നീഷ്യം ധാരാളം അടങ്ങിയ പാഷന് ഫ്രൂട്ട് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക