കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. വിദ്യാലയങ്ങളിൽ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും എന്നും അതിനുള്ള നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പരിവാരങ്ങളുമായി വർഷത്തിൽ പകുതി സമയവും ഗവർണർ സംസ്ഥാനത്തിന് പുറത്ത് കറങ്ങുകയാണ്. ഗവർണർക്ക് ഏകാധിപതിയുടെ മനസാണുള്ളത്. രാജ്ഭവൻ ധൂർത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഗവർണറുടെ ഭീഷണി സർക്കാരിനോട് വേണ്ട. മാന്യമായി പെരുമാറിയാൽ, തിരിച്ചും അതേ രീതിയിൽ പെരുമാറും. വെല്ലുവിളിക്കാനാണ് ഭാവമെങ്കിൽ ഇരട്ടി ശക്തിയിൽ വെല്ലുവിളിക്കാനറിയാമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക