കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ചുകൊണ്ട് മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ
എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ടീസർ ഡിസംബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് റിലീസ് ചെയ്യുമെന്ന് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാൽ അറിയിച്ചു.
ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയും ചില പോസ്റ്ററുകളും മാത്രമാണ് ആരാധകർക്കായി അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. ഡിസംബർ 6ന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങും എന്ന് മോഹൻലാൽ തന്നെ അറിയിച്ചതോടെ ഏറെ ആവേശത്തിലാണ് ആരാധകർ.
മോഹൻലാലിനെ കൂടാതെ മറാത്തി നടി സോണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ്മ, സുചിത്ര നായർ, ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങൾ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ചുറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ ബാനറിൽ അനൂപ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക