പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്നൊരു പ്രശ്നമാണ് മുടികൊഴിച്ചില്‍. തുടര്‍ച്ചയായുള്ള മുടി കൊഴിച്ചില്‍ ആളുകള്‍ക്കിടയില്‍ മാനസികമായ പ്രശ്നങ്ങള്‍ക്ക് വരെ ഇടയാക്കുന്നുണ്ട്. മുടികൊഴിച്ചില്‍ മൂലം ചിലര്‍ക്ക് മുടിയുടെ കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥയുണ്ടാകുന്നു. ചിലര്‍ക്കാണെങ്കില്‍ നെറ്റി കരി വരുന്ന അവസ്ഥ വരെ കാണാം.
മുടി കൊഴിഞ്ഞു പോയ സ്ഥലത്ത് പുതിയ മുടി വളരാത്തതാണ് പലരെയും കഷണ്ടിയിലേക്ക് വരെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മുടികൊഴിച്ചില്‍ തടയാന്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. പല ട്രീറ്റ്മെന്റുകല് നേടുന്നുവരുമുണ്ട്. ഡയറ്റില്‍ കുറച്ച് ശ്രദ്ധ നല്കിയാല് ഒരു പരിധി വരെ മുടികൊഴിച്ചില്‍ തടയാവുന്നതാണ്. അതിനായി ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.
നിങ്ങളുടെ നിത്യേനയുള്ള ഡയറ്റില്‍ വാള്‍നട്ട് ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. വാള്‍നട്ടില്‍ ബയോട്ടിന്‍, വൈറ്റമിന്‍ ബി 1, ബി 6 എന്നിവയും ധാരാളം പ്രോട്ടീനും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ് വാള്‍നട്ട്. അതുപോലെ തന്നെ മുടികൊഴിച്ചില്‍ തടയാന്‍ ചീര മികച്ച ഭക്ഷണമാണ്. കാരണം അതില്‍ ധാരാളം വിറ്റാമിനുകളും പോഷകങ്ങളായ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരു മുടിക്ക് നല്ലതാണ്. കാരണം മുട്ടയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടിവളര്‍ച്ചയെ സഹായിക്കുന്നു. മധുരക്കിഴങ്ങിലെ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തുന്നു. നിലക്കടല, കശുവണ്ടി, ബദാം, വാള്‍നട്ട് എന്നിവ മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക