ഏതു പ്രായക്കാര്‍ക്കും ഏറെ ഇഷ്ടമുള്ളതാണ് യാത്രകള്‍. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പടെ കുടുംബസമേതം യാത്ര ചെയ്യുന്നവരും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും കൂട്ടുകാരുമൊത്ത് യാത്ര ചെയ്യുന്നുവരുമുണ്ട്. എന്നാല്‍ ലോകത്തിലെ ചിലയിടങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകാന്‍ പറ്റില്ല. ചില സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് പ്രായം ഒരു ഘടകമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഗോവയിലെ പ്രധാന ഹണിമൂണ്‍ സ്പോട്ടായ പാര്‍ക്ക് ബാഗാ നദിയിലേക്ക് 18 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല. ഇന്ത്യയിലെ താമര കുര്ഗിലേക്കും കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. എത്തിപ്പെടാന്‍ ഏറെ പ്രയാസമുള്ള ഇവിടെയ്ക്ക് 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
മെക്സിക്കോയില്‍ സ്ഥിതി ചെയ്യുന്ന റോയല്‍ ഹൈഡ് പ്ലേകാര് എന്ന റിസോര്‍ട്ടിലേക്ക് മുതിര്‍ന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. സമുദ്ര കാഴ്ചയും, രുചികരമായ ഭക്ഷണവും ഇവിടെയെത്തുന്നവര്‍ക്ക് പ്രത്യേക അനുഭവം പകരും. മെക്സിക്കോയിലെ ബ്ലാങ്ക് സ്പാ റിസോര്‍ട്ടിലും പ്രവേശനമില്ല. ആഡംബരരപൂര്ണമായും താമസ സൗകര്യവും ലോകോത്തര നിലവാരമുള്ള സ്പായുമാണ് ഇവിടുത്തെ പ്രത്യേകത
ആന്റിഗ്വയിലെ ഹെര്‍മിറ്റേജ് ബേയിലും പ്രവേശനമില്ല. റൊമാന്റിക്കായ അന്തരീക്ഷം പ്രധാനം ചെയ്യുന്ന ഇവിടെയ്ക്കും എല്ലാവര്ക്കും കടന്ന് ചെല്ലാനാവില്ല. മാലിദ്വീപിലെ കൊമാണ്ഡു റിസോര്‍ട്ടും ഇത്തരത്തിലൊരിടമാണ്. വെള്ളത്തില്‍ മനോഹരമായ വില്ലകള്‍, സ്വാദിഷ്ടമായ ഭക്ഷണം പവിഴപ്പുറ്റുകള്‍ എന്നിവയാണ് ഇവിടെയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കാന്‍കണ്‍ സ്ഥിതിചെയ്യുന്ന മുജറെസിലേക്ക് മുതിര്‍ന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. ശാന്തമായ അന്തരീക്ഷവും, വിശാലമായ സ്യൂട്ടുകളും, ഒന്നിലധികം കുളങ്ങളും, സ്വാദിഷ്ടമായ ഭക്ഷണവുമാണ് ഇവിടെയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക