ടെലിവിഷൻ ചാനലിലൂടെ അഭിനയരംഗത്തെത്തി പിന്നീട് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരമാണ് മിയ ജോർജ്. മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു വിദേശ രാജ്യത്ത് നിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് തരം. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഏറ്റെടുക്കുന്ന ആരാധകർ ഇരുകൈയും നീട്ടിയാണ് ഈ ചിത്രങ്ങളും സ്വീകരിച്ചത്.
വെള്ള ബനിയനും നീല ജീൻസും ധരിച്ച് മൊബൈൽ നോക്കിനിൽക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങൾക്ക് “അമ്മയായ ശേഷം കൂടുതൽ ചെറുപ്പം ആയല്ലോ” എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.
“ഞാൻ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോൾ വൈഫൈ ഉണ്ടോ എന്നറിയാൻ ഞാൻ എന്റെ ഫോൺ പരിശോധിക്കാറുണ്ട്… ഞാൻ ഇത് ഞാൻ മാത്രമാണോ എല്ലാവരും ചെയ്യാറുണ്ടോ…” എന്ന അടിക്കുറിപ്പുമായി താരം പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. തമിഴ് ചിത്രമായ ‘ദി റോഡ്’ ആണ് മിയ യുടേതായി ഏറ്റവും ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.
https://www.instagram.com/p/C0g7bzVBQgo/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക