പ്രായമാകുന്തോറും ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിലും ബലക്കുറവുണ്ടാകും. ശരീരത്തിന്റെ പ്രവര്‍ത്തനം സുഗമാമയി നടക്കണമെങ്കില്‍ ബലമുള്ള എല്ലുകള്‍ വളരെ അത്യാവശ്യമാണ്. എല്ലുകളുടെ സംരക്ഷണത്തിനായി കാത്സ്യം, വൈറ്റമിന്‍ ഡി എന്നിവ വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഈ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യമുള്ള അസ്ഥികളെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് കാല്‍സ്യം. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനായി കാത്സ്യം അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതും വളരെ നല്ലതാണ്. കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ പാനീയമാണ് പശുവിന് പാല്. ദിവസവും ഒരു നേരം പാല് കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് സഹായകമാണ്.
അതുപോലെ തന്നെ ഇലക്കറികളില്‍ നിന്ന് ഉണ്ടാക്കുന്ന സ്മൂത്തികള്‍ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ചീര കൊണ്ടുള്ള സ്മൂത്തി കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് ഫലപ്രദമാണ്. ബ്രൊക്കോളി ജ്യൂസ് ദിവസവും കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് എല്ലുകളെ കൂടുതല്‍ ശക്തിയുള്ളതായി നിലനിര്‍ത്തുന്നു. ഗ്രീന്‍ ടീ എല്ലുകളെ ശക്തവും ആരോഗ്യകരവുമാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക