ന്യൂഡല്‍ഹി: എല്ലാ ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്. പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആഴ്ചയില്‍ അഞ്ചുദിവസം ജോലി എന്ന തരത്തിലേക്ക് ക്രമീകരണം വരുത്തണമെന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാണ് ബാങ്ക് അവധി ഉള്ളത്. പകരം ഒരു മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിക്കണമെന്നതാണ് ധനകാര്യമന്ത്രാലയത്തിന് നല്കിയ നിര്‍ദേശത്തില്‍ പറയുന്നത്.
എന്നാല്‍ നിര്‍ദേശം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ധനകാര്യമന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ എന്ന കാര്യത്തിലും സൂചന നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക