വാട്സ്ആപ്പില്‍ അപ്ലോഡ് ചെയ്ത സ്റ്റാറ്റസുകളും ചിത്രങ്ങളും വീഡിയോകളും ഇനി മുതൽ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെയ്ക്കാന്‍ കഴിയും. വാട്സ്ആപ്പില്‍ നിന്ന് ഫെയ്സ്ബുക്കിലേക്കും തിരിച്ചും ഫെയ്സ്ബുക്കില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിലേക്കും തിരിച്ചും പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ മുന്‍പ് തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചത്. വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ എത്തിയിട്ടുണ്ട്. ഓപ്ഷണലായാണ് ഇത് കൊണ്ട് വരുന്നത്. അതായത് നിങ്ങളുടെ സ്റ്റാറ്റസ് എന്തായാലും അത് ഇന്‍സ്റ്റയില്‍ പങ്കുവെയ്ക്കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനം എടുക്കാം.
അതേസമയം, വാട്സ്ആപ്പിൽ നിന്ന് ഇൻസ്റ്റഗ്രാമിലേക്ക് ചിത്രങ്ങൾ സ്റ്റാറ്റസ് പങ്കുവയ്ക്കുമ്പോൾ ക്വാളിറ്റിയിൽ മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. വരും ഘട്ടങ്ങളിൽ വാട്സ്ആപ്പ് സ്റ്റാറ്റസിന്റെ അതേ ക്വാളിറ്റിയിൽ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് വാട്സ്ആപ്പ് തുടക്കമിടുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക