‘സീതാരാമം’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് മൃണാൾ താക്കൂർ. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്.
താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് ആണ് ആരാധകർ ഏറ്റെടുക്കാറ്. ഇപ്പോഴിതാ മഞ്ഞ നിറത്തിലുള്ള സാരിയിൽ വളരെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്.
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ചിത്രം ‘സെൽഫി’ ആണ് താരത്തിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.
തെലുങ്ക് സൂപ്പർതാരം നാനി നായകനാകുന്ന ‘നാനി 30’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ താരം നായികയായി എത്തുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്.
https://www.instagram.com/p/C0bID8PtDNc/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക