സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം രാസ്ത ടീസര്‍ പുറത്തിറങ്ങി. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത ജനുവരി 5 ന് തീയേറ്ററുകളിലെത്തും. സര്‍ജ്ജനോ ഖാലിദ്, അനഘ നാരായണന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് രാസ്ത. അലു എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ലിനു ശ്രീനിവാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്രീംബിഗ് ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.
ഒരു സര്‍വൈവല്‍ ത്രില്ലറായെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് നവാഗതരായ ഷാഹുല്‍, ഫായിസ് മടക്കര എന്നിവര്‍ ചേര്‍ന്നാണ്. ഒമാനിലെ വുഹൈത സാന്‍ഡിസിലും മസ്കറ്റിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. സുധീഷ്, ഇര്‍ഷാദ് അലി, ടിജി രവി, ആരാധ്യ ആന്‍, ആശാ അരവിന്ദ്, സോന എന്നിവരെ കൂടാതെ അറബ് താരങ്ങളായ ഫക്രിയ ഖമീസ്, ഷൈമ സൈദ് അല്‍ ബര്‍ക്കി, ഖമീസ് അല്‍ റവാഹി, മുഹമ്മദ് അബ്ദുള്ള അല്‍ ബലൂഷി, പാകിസ്താനി താരം സാമി സാരംഗ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു .
സൗദി-ഒമാന്‍ അതിര്‍ത്തിലായി പടര്‍ന്നു കിടക്കുന്ന എംപ്റ്റി ഓഫ് ക്വാര്‍ട്ടര്‍ എന്ന റുബല്‍ ഖാലി മരുഭൂമിയില്‍ 2011 ല്‍ ഉണ്ടായ ഒരു യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ, അപകടം നിറഞ്ഞ പ്രദേശമാണ് റുബെല്‍ ഖാലി എന്ന വിജനമായ മരുഭൂമി. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ ജോണറില്‍ അവതരിപ്പിച്ചിട്ടുള്ള ആദ്യ സര്‍വൈവല്‍ ചിത്രമാകും രാസ്താ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക